Connect with us
Malayali Express

Malayali Express

തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍

KERALA

തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍

Published

on

നിലമ്പൂര്‍ : തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ്കുട്ടി എന്ന ചെമ്പന്‍ നാണി (60), ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശി തുവ്വക്കോടന്‍ റശീദ് (കരിമാടി-40) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു .ഇതിന് മുമ്പും ഇവര്‍ കഞ്ചാവ് കച്ചവടം ചെയ്തതിന് പിടിയിലായിട്ടുണ്ട്.

നിലമ്പൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തില്‍ പുളിക്കലോടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയ പ്രതികള്‍ പിടിയിലായത്. മുഹമ്മദ് ഓടിച്ച സ്‌കൂട്ടറിന്റെ സീറ്റിനടിയിലും റശീദിന്റെ തോളില്‍ തൂക്കിയ ബാഗിലും ഒളിപ്പിച്ച്‌ വെച്ച നിലയിലാണ് 1.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണ് ഇരുവരും. തുണിക്കച്ചവടം നടത്തുന്ന സംഘം എന്ന പേരില്‍ വന്‍തോതില്‍ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും എത്തിച്ചാണ് വില്‍പ്പന.

Continue Reading

Latest News