Connect with us
Malayali Express

Malayali Express

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന

KERALA

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന

Published

on

പത്തനംതിട്ട ഇലന്തൂരില്‍ ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കു ഭാഗം വീട്ടില്‍ എബ്രഹാം ഇട്ടിയെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കട്ടിലിന് താഴെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പിന്‍ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രാവിലെ സമീപത്തായി നിര്‍മാണ ജോലിക്കായി എത്തിയവരാണ് എബ്രാഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇടയ്ക്കിടെ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ട് ഇയാള്‍. ഇത്തരത്തില്‍ മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നീങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Latest News