Connect with us
Malayali Express

Malayali Express

കു​തി​രാ​ന്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു ലോ​റി മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു

KERALA

കു​തി​രാ​ന്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു ലോ​റി മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു

Published

on

തൃ​ശൂ​ര്‍: കു​തി​രാ​ന്‍ ദേ​ശീ​യ​പാ​ത​യി​ല്‍ 40 അ​ടി താ​ഴ്ച​യി​ലേ​ക്കു ച​ര​ക്കു ലോ​റി മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന അ​യേ​ണ്‍ ക്രാ​ഷ് ഗാ​ര്‍​ഡു​ക​ള്‍ ത​ക​ര്‍​ത്തു താ​ഴേ​ക്ക് പ​തി​ച്ചു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ വേ​ഗം പു​റ​ത്തെ​ടു​ത്തു തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ര​ണ്ടാ​മ​ത്തെ​യാ​ള്‍ ലോ​റി​ക്കു​ള്ളി​ല്‍ ഏ​റെ നേ​രം കു​ടു​ങ്ങി.

ലോ​റി ജീ​വ​ന​ക്കാ​ര്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. തൃ​ശൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി സു​ര​ക്ഷാ​സേ​ന​യും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Continue Reading

Latest News