Connect with us
Malayali Express

Malayali Express

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും

KERALA

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും

Published

on

ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും. നന്ദുവിന്‍റെ വീട്ടില്‍ രാവിലെ പത്തോടെയാകും മന്ത്രി എത്തുക. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ഉണ്ടാകും. ആര്‍എസ്‌എസ്- എസ്ഡിപിഐ സംഘര്‍ഷത്തില്‍ ആണ് നന്ദു കൊല്ലപ്പെട്ടത്.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ് ഡിപിഐ പ്രവര്‍ത്തകരായ 25 പേരാണ് കേസിലെ പ്രതികള്‍. ഇവരില്‍ എട്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

Latest News