KERALA
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു ഇടവേളയെടുത്തതും എ.വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയാക്കിയതും. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ വിജയരാഘവന് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടാകും. അതിനാല്‍, സെക്രട്ടറി സ്ഥാനവും മുന്നണി കണ്‍വീനര്‍ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകില്ല. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയരാഘവന് മത്സരിക്കാനും സാധ്യതയുണ്ട്.
അതേസമയം, തിരക്കിട്ട സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടക്കുകയാണ് ഇടതുമുന്നണി. സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃത്വം അവതരിപ്പിക്കും. ഒരാഴ്ചക്കകം സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി.
ഇത്തവണ സിപിഎമ്മും സിപിഐയും തമ്മില്‍ പല സീറ്റുകളും വച്ചുമാറും. വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് സിപിഐ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് എത്ര സീറ്റ് നല്‍കുമെന്നത് ശ്രദ്ധേയമാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കാന്‍ സിപിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശൂര്‍ സീറ്റ് സിപിഎമ്മിനും മണലൂര്‍ സിപിഐയ്ക്കും നല്‍കാനും സാധ്യതയുണ്ട്. വിജയസാധ്യത പരിഗണിച്ച് ചില സീറ്റുകള്‍ പരസ്പരം വച്ചുമാറാനാണ് മുന്നണിയില്‍ ആലോചന നടക്കുന്നത്.
-
KERALA8 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA8 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA8 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA8 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA8 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA8 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA8 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA8 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്