Connect with us
Malayali Express

Malayali Express

‘ബിജെപിയുടെ സൗകര്യത്തിനു വേണ്ടിയാണോ ഈ തീരുമാനം’; ബംഗാളില്‍ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മമത

INDIA

‘ബിജെപിയുടെ സൗകര്യത്തിനു വേണ്ടിയാണോ ഈ തീരുമാനം’; ബംഗാളില്‍ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മമത

Published

on

പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അസമില്‍ മൂന്നു ഘട്ടമായും തമിഴ്നാട്ടില്‍ ഒരു ഘട്ടമായും തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എന്തിനാണ് പശ്ചിമബംഗാളില്‍ എട്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും ബിജെപിയുടെ സൗകര്യത്തിനുവേണ്ടിയാണ് ഈ തീരുമാനമെന്ന് മമത ആരോപിച്ചു.

‘ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണോ. അവരുടെ പ്രചാരണത്തിനുള്ള സൗകര്യമൊരുക്കിയതാണോ. ബംഗാളിലേക്ക് വരുന്നതിനുമുന്‍പ് അസമും തമിഴ്നാടും പിടിക്കാന്‍ അവര്‍ക്കാകുമോ. ഇതൊന്നും അവരെ സഹായിക്കില്ലെന്നും ഞങ്ങള്‍ അവരെ തകര്‍ക്കും’ മമത ബാനര്‍ജി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിലുള്ള അവരുടെ ആധിപത്യം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി ഉറ്റുനോക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. തിരഞ്ഞെടുപ്പിനെ നേരിടാനായി ശക്തമായ നിര്‍ദേശമാണ് കേന്ദ്രം ബിജെപി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

Continue Reading

Latest News