Connect with us
Malayali Express

Malayali Express

ഷാര്‍ജയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

GULF

ഷാര്‍ജയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

Published

on

ഷാര്‍ജയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടുമ്ബോള്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി.റസ്റ്ററന്റുകള്‍, ബേക്കറി, കഫറ്റീരിയ , ഇതര ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന ഷാര്‍ജ മുനിസിപ്പാലിറ്റി നിര്‍ബന്ധമാക്കിയത്. ഇത് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

ഒരു മേശയില്‍ നാല് പേരില്‍ കൂടുതല്‍ ഇരിക്കാന്‍ പാടില്ല. എന്നാല്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയമം ബാധകമല്ലെന്ന് നഗരസഭാ തലവന്‍ സാബിത് അല്‍ ത്വരീഫി പറഞ്ഞു. കോവിഡ് പ്രതിരോധം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റിയിലെ പൊതു ആരോഗ്യ വകുപ്പ് അസി.ഡയറക്ടര്‍ ഷെയ്ഖ ശദ്ദ അല്‍ മുല്ലയും അറിയിച്ചു.

Continue Reading

Latest News