Connect with us
Malayali Express

Malayali Express

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

GULF

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Published

on

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. കാലാവധി കഴിഞ്ഞ ക്യു.ഐ.ഡി, അടിയന്തര യാത്ര എന്നിവയുള്‍പ്പടെയുള്ള സാഹചര്യങ്ങളില്‍ മാത്രമായിരിക്കും പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുക.

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും പ്രോട്ടോക്കോളിന്റെയും അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

പുതിയ പാസ്പോര്‍ട്ട്, റീഇഷ്യു സേവനങ്ങളുടെ കാര്യത്തില്‍ ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും മുന്‍ഗണന നല്‍കുക. പേരും ജനനത്തീയതി മാറ്റലും ഉള്‍പ്പടെയുള്ള മറ്റു സേവനങ്ങള്‍ അടിയന്തിര ആവശ്യമല്ലെങ്കില്‍ മാറ്റിവെക്കും.

Continue Reading

Latest News