Connect with us
Malayali Express

Malayali Express

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തി

INDIA

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തി

Published

on

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.110ാം ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2021 മെയ് 31ന് വിരമിക്കുന്നവര്‍ക്കും ഈ വര്‍ദ്ധനവ് ബാധകമാകും എന്ന് അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു.

അതേസമയം തമിഴ്നാട്ടില്‍ 8,9,10 ക്ളാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി സര്‍ക്കാര്‍ ഉത്തരവായത്. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Continue Reading

Latest News