Connect with us
Malayali Express

Malayali Express

ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് 2021; ഒ.ടി.ടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുമേല്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

INDIA

ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് 2021; ഒ.ടി.ടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുമേല്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

Published

on

രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിമനായി ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദും വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒ.ടി.ടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന വിഷയങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കുകയാണ് ഇതുവഴി കേന്ദ്രം ലക്ഷ്യം വെക്കുന്നത്. നവമാധ്യമങ്ങളായ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍, ന്യൂസ് സൈറ്റുകള്‍, വിവിധ സമൂഹമാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ ചട്ടത്തിന് വിധേയമാകും. ഡിജിറ്റല്‍ എത്തിക്സ് കോഡിലൂടെ രാജ്യത്തെ എല്ലാ സോഷ്യല്‍ മീഡിയ, ഒ.ടി.ടി. പ്ലാറ്റുഫോമുകള്‍ക്കും നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുനമെന്നും കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കി.

വാര്‍ത്തകളെ അതിവോഗം എത്തിക്കുന്ന ഓണ്‍ലൈന്‍ ഇടങ്ങളെ നിയന്ത്രിക്കുകവഴി ഡിജിറ്റല്‍ മാധ്യമങ്ങളുടെ നിയന്ത്രണത്തിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. ദേശവിരുദ്ധ നിലപാടുകള്‍, പരാമര്‍ശങ്ങള്‍ ഇവയെ ഒരു കാരണവശാലും പ്രോത്സാഹിപ്പക്കാനാവില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതോടെ സെന്‍സറിംഗ് കൂടുതല്‍ കര്‍ശനമാകാനാണ് സാധ്യത. സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നിവയും വിഡിയോ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയവയ്ക്കും പുതിയ നിയമം ബാധകമാകും. മാത്രവുമല്ല എല്ലാത്തരം ഓണ്‍ലൈന്‍ ന്യൂസ് ചാനലുകളും എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും ഡിജിറ്റല്‍ കോഡ് എത്തിക്സ് കോഡ് ചട്ടത്തിന്റെ പരിധിയില്‍ വരും.

സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞ കേന്ദ്ര മന്ത്രി എന്നാല്‍ ഇതോടൊപ്പം സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പരിഷ്‌ക്കാരം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

‘പുതിയ നിയമത്തിന്റെ ഭാഗമായി എല്ലാ ഒ.ടി.ടി.-സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളില്‍ നിന്നും വരുന്ന പരാതികള്‍ സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം. പരാതി പരിഹാര സെല്ലില്‍ ഒരു ഉദ്യോഗസ്ഥന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം. നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കവും സമയബന്ധിതമായി അതത് പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യണം. തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനവും ഉള്ളടക്കവും സംബന്ധിച്ചുയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഒരു മുഖ്യ ഉദ്യോഗസ്ഥനെ എല്ലാ ഡിജിറ്റല്‍ മീഡിയ പ്ലാറ്റുഫോമുകളും നിയമിക്കണം. 13 വയസ്സിന് മുകളില്‍, 16 വയസ്സിന് മുകളില്‍, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ വേണം സെന്‍സറിംഗ് നടപ്പാക്കാന്‍. അഡല്‍ട്ട് കണ്ടന്റുകള്‍ കുട്ടികള്‍ക്ക് കാണാന്‍ ആകാത്ത രീതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തണം.

വാര്‍ത്ത പോര്‍ട്ടലുകളുടെ നടത്തിപ്പ് ആരാണെന്ന കാര്യം കൃത്യമായി സര്‍ക്കാരിനെ അറിയിക്കണം. സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയമങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് പ്രവര്‍ത്തിക്കാം പക്ഷേ ഇരട്ടത്താപ്പ് പാടില്ല. ക്യാപ്റ്റോള്‍ ഹില്‍സില്‍ അക്രമം ഉണ്ടാകുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ പോലീസ് നടപടിയെ പിന്തുണയ്ക്കുന്നു. ചെങ്കോട്ടയില്‍ അക്രമം ഉണ്ടാകുമ്പോള്‍ ഇരട്ടത്താപ്പ് കാണിക്കുന്നു.’ എന്നാണ് കേന്ദ്ര മന്ത്രിമാര്‍ നിയമത്തെ കുറിച്ച് വ്യക്തമാക്കിയത്.

Continue Reading

Latest News