INDIA
പെട്രോള്‍ വില ഉയരുന്നു: നരേന്ദ്രമോഡിയുടേത് വ്യാജ വാഗ്ദാനങ്ങള്‍ ; പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് ഇലക്ട്രിക് സ്കൂട്ടറില്‍ മമതാ

പെട്രോള്‍ വില ആരും പിടിച്ചു നിര്‍ത്താനില്ലാതെ ഉയരങ്ങളിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വ്യത്യസ്ത സമരം.
ഔദ്യോഗിക വാഹനം ഒഴിവാക്കി ഔദ്യോഗിക വസതിയില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് പോയത് ഇലക്ട്രിക് സ്കൂട്ടറില്‍. ഔദ്യോഗിക വസതിയായ ഹസ്രാമോറേയില് നിന്നും സെക്രട്ടറിയേറ്റ് വരെയുള്ള അഞ്ചു കിലോമീറ്റര്‍ യാത്രയില്‍ റോഡിന്റെ ഇരു വശങ്ങളില് നിന്നും ജനങ്ങള്‍ വരവേറ്റു. സംസ്ഥാന മന്ത്രി ഫിര്‍ഹാദ് ഹക്കീമിന് പിന്നിലിരുന്നായിരുന്നു യാത്ര.
ഹെല്‍മറ്റ് ധരിച്ചും പെട്രോള്‍വില കൂടുന്നതിലെ പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ കഴുത്തില്‍ തൂക്കിയുമായിരുന്നു വൈദ്യൂതി സ്കൂട്ടറിലെ സഞ്ചാരം. നബാനയില്‍ എത്തിയ ശേഷം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല.
”ഇന്ധനവില വര്‍ദ്ധനവിനെതിരേ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. വ്യാജ വാഗ്ദാനങ്ങള്‍ നല്കി നരേന്ദ്രമോഡി ജനങ്ങളെ വഞ്ചിക്കുകയാണ്. പെട്രോള്‍വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്കിയവര് അതിനായി ഒന്നും ചെയ്യുന്നില്ല. ഇക്കാര്യം അറിയാന്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴത്തെ പെട്രോള്‍ വിലയും ഇപ്പോഴത്തെ പെട്രോള്‍ വിലയും താരതമ്യം ചെയ്താല്‍ മതിയാകും. മോഡിയും ഷായും ചേര്‍ന്ന് രാജ്യത്തെ വില്‍ക്കുകയാണ്. ഇത് ജനവിരുദ്ധ സര്‍ക്കാരാണ്.” അവര്‍ പറഞ്ഞു. അഹമ്മദാബാദിലെ മെട്ടേര സ്റ്റേഡിയത്തയിന്റെ പേരു മാറ്റിയതിനെയും മമതാബാനര്‍ജി വിമര്‍ശിച്ചു.
-
KERALA8 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന