Connect with us
Malayali Express

Malayali Express

ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ല ; നിസ്സഹായതയോടെ ധനമന്ത്രിയും

INDIA

ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ല ; നിസ്സഹായതയോടെ ധനമന്ത്രിയും

Published

on

കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്ന് വില കുറക്കാന്‍ സാധിക്കുമെന്ന് തനിക്ക് പറയാനാകില്ലെന്നും അക്കാര്യത്തില്‍ താനും ധര്‍മസങ്കടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ധനമന്ത്രിയുടെ നിസ്സഹായത.

പ്രതികരണം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ ധരണ രാജ്യത്തെ ധനകാര്യമന്ത്രിക്ക് പോലും ഇല്ലെന്നാണ് ഇതിന് സാമൂഹ്യ മാധ്യമങ്ങളുടെ പ്രതികരണം. ഇത് രണ്ടാം തവണയാണ് ധനമന്ത്രി ഇന്ധനവിലയുടെ കാര്യത്തില്‍ നിസ്സഹായത വെളിവാക്കുന്നത്. ഇന്ധന വില വര്‍ധന ഒരു കുഴപ്പം പിടിച്ച പ്രശ്നമാണെന്നും കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ നടന്ന ചര്‍ച്ചക്കിടെ ചര്‍ച്ചയുടെ മോഡറേറ്ററായ വിദ്യാര്‍ഥിയാണ് ചോദ്യം ഉന്നയിച്ചത്. ഇന്ധന സെസുകള്‍ കുറച്ച് പെട്രോളിനും ഡീസലിനും വില കുറക്കാന്‍ സര്‍ക്കാര്‍ എന്നാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു ചോദ്യം. എന്നാല്‍ എന്ന് വില കുറക്കാന്‍ സാധിക്കുമെന്ന് തനിക്ക് പറയാനാകില്ലെന്നാണ് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.

Continue Reading

Latest News