Connect with us
Malayali Express

Malayali Express

തമിഴ്​നാട്ടില്‍ 9, 10, 11 ക്ലാസ്​ വാര്‍ഷിക പരീക്ഷകള്‍ റദ്ദാക്കി

INDIA

തമിഴ്​നാട്ടില്‍ 9, 10, 11 ക്ലാസ്​ വാര്‍ഷിക പരീക്ഷകള്‍ റദ്ദാക്കി

Published

on

ചെന്നൈ: തമിഴ്​നാട്ടില്‍ 9, 10, 11 ക്ലാസുകളിലെ എല്ലാ കുട്ടികളെയും പരീക്ഷ എഴുതാതെ വിജയിപ്പിക്കും. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ്​ ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്​. എസ്​.എസ്​.എല്‍.സി, പ്ലസ്​ വണ്‍ പരീക്ഷകള്‍ നടത്താന്‍ സാഹചര്യം അനുവദിക്കുന്നില്ലെന്നതിനാല്‍​ മെഡിക്കല്‍ വിദഗ്​ധര്‍ നല്‍കിയ റിപ്പോര്‍ട്ട്​ പരിഗണിച്ചാണ്​ നടപടി. 2020-21 അക്കാദമിക വര്‍ഷത്തെ ഈ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പരീക്ഷകള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്​ധര്‍ എന്നിവരും ഇത്​ സംബന്ധിച്ച്‌​ ആവശ്യം ഉന്നയിച്ചതായി പളനി സ്വാമി പറഞ്ഞു.

ഇ​േന്‍റണല്‍ അസെസ്​മെന്‍റില്‍ ലഭിക്കുന്ന മാര്‍ക്കാകും പരിഗണിക്കുക. അതായത്​, നേരത്തെ നടന്ന ആദ്യപാദ, അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക്​ 80 ശതമാനവും ഹാജറിന്​ 20 ശതമാനവും മാര്‍ക്ക്​ നല്‍കും.

​സംസ്​ഥാനത്ത്​ േകാവിഡ്​ സാഹചര്യം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണെന്നാണ്​ സര്‍ക്കാറിന്‍റെ വിലയിരുത്തല്‍.

12ാം ക്ലാസ്​ പരീക്ഷ മേയ്​ മൂന്നു മുതല്‍ 21 വരെ നടത്തുമെന്ന്​ ​കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നീണ്ട ഇടവേളക്കു ശേഷം 10, 12 ക്ലാസുകള്‍ കഴിഞ്ഞ ജനുവരിയില്‍ ആരംഭിക്കുകയും ചെയ്​തു. സ്​കൂളുകളിലെത്തിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രതിരോധത്തിനായി വൈറ്റമിന്‍, സിങ്ക്​ ഗുളികകള്‍ നല്‍കിയതായും സര്‍ക്കാര്‍ പറയുന്നു.

സംസ്​ഥാനത്ത്​ രോഗവ്യാപനം തടയാന്‍ മാര്‍ച്ച്‌​ 23 മുതല്‍ വീണ്ടും കര്‍ഫ്യൂ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

Latest News