Connect with us
Malayali Express

Malayali Express

വെ​ര്‍​ച്വ​ല്‍ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ പ​ദ്ധ​തി

GULF

വെ​ര്‍​ച്വ​ല്‍ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ പ​ദ്ധ​തി

Published

on

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ വാ​ണി​ജ്യ,വ്യ​വ​സാ​യ, നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു. നി​ല​വി​ലെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. ​

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ള​ര്‍​ച്ച നേ​രി​ടു​ന്ന മേ​ഖ​ല​യാ​ണ്​ എ​ക്​​സി​ബി​ഷ​ന്‍-​സ​മ്മേ​ള​ന മേ​ഖ​ല. ഇൗ ​രം​ഗ​ത്തെ കൂ​ടു​ത​ല്‍ ക​മ്ബ​നി​ക​ള്‍​ക്ക്​ സ​ഹാ​യ​ക​ര​മാ​വു​ക​യാ​ണ്​ നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​വ​ഴി കൂ​ടു​ത​ല്‍ പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ സ​മ്മേ​ള​ന​ങ്ങ​ള്‍ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​തോ​ടൊ​പ്പം, സ​മ്മേ​ള​ന​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ലും വൈ​വി​ധ്യ​വ​ത്​​ക​ര​ണ​വും സാ​ധ്യ​മാ​കും. ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോ​മു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ വെ​ര്‍​ച്വ​ല്‍ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്​ ഭേ​ദ​ഗ​തി​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്. നി​ല​വി​ലെ സാ​മ്ബ​ത്തി​ക-​ആ​രോ​ഗ്യ സാ​ഹ​ച​​ര്യ​ത്തി​ല്‍ വെ​ര്‍​ച്വ​ല്‍ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക്​ പ്രാ​ധാ​ന്യ​മേ​റെ​യാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു. വാ​ണി​ജ്യ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ടെ അ​വ​സാ​ന നി​മി​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്പനി​ക​ള്‍​ക്ക്​ സാ​ധ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ നേ​രി​ട്ട്​ വി​ല്‍​പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കും.

സ​മ്മേ​ള​ന​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന കമ്പ​നി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഫീ​സു​ക​ളി​ലും നി​കു​തി​ക​ളി​ലും ഇ​ള​വ്​ ന​ല്‍​ക​ണ​മെ​ന്ന്​ ഒ​മാ​ന്‍ ചേം​ബ​ര്‍ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ അ​ടു​ത്തി​ടെ ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു. പു​റ​മെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കുമ്പോ​ള്‍ ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​ എ​ക്സി​ബി​ഷ​ന്‍ സെന്‍റ​റിെന്‍റ വാ​ട​ക 75 ശ​ത​മാ​നം കു​റ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.കോ​വി​ഡ് കാ​ല​ത്ത് ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​ത് ഒാ​ണ്‍​ലൈ​ന്‍ യോ​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളു​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തിെന്‍റ തീ​രു​മാ​നം.

Continue Reading

Latest News