INDIA
സമുദായ സ്പര്‍ദയുണ്ടാക്കാന്‍ ശ്രമം : മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി

മലപ്പുറം: മെട്രോമാന് ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി. സമുദായ സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് ശ്രീധരനെതിരെ പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ദക്ക് കാരണമാകുമെന്ന് പറഞ്ഞാണ് കൊച്ചി സ്വദേശി അഡ്വ അനൂപ് വി ആര് ആണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ നല്കിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ വിവാദ പരമാര്‍ശങ്ങള്‍. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമര്‍ശങ്ങളാണ് വിവാദമായി മാറിയത്
ലൗ ജിഹാദ് കേരളത്തില്‍ നടന്നതൊക്കെ കണ്ടിട്ടുണ്ടെന്നും ശ്രീധരന് പ്രതികരിച്ചു. ഹിന്ദു പെണ്‍കുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരില്‍ പിന്നീടവര്‍ പ്രയാസപ്പെടുന്നതുമൊക്കെ താന്‍ കണ്ടിട്ടുളളതാണ്. പെണ്‍കുട്ടികള്‍ വഞ്ചിതരാകാറുണ്ടെന്നും അത്തരത്തിലുളള പ്രവൃത്തിയെ താന്‍ തീര്‍ച്ചയായും എതിര്‍ക്കുമെന്നും ശ്രീധരന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA9 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA9 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA9 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്