Connect with us
Malayali Express

Malayali Express

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

KERALA

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Published

on

വയലാറില്‍ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വയലാര്‍ തട്ടാംപറനമ്പ് നന്ദു (22)വാണ് വെട്ടേറ്റു മരിച്ചത്.

ആര്‍.എസ്.എസ്.- എസ്.ഡി.പി.ഐ . സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയില്‍ വച്ചായിരുന്നു സംഭവം.

ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്ന്പ്പോള്‍ അതിലെ പ്രസംഗപരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനത്തിനിടയില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ നന്ദു വെട്ടേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം.

Continue Reading

Latest News