Connect with us
Malayali Express

Malayali Express

ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!

LATEST NEWS

ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!

Published

on

ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ടിന് പിഴച്ചു. ഇഷാന്ത് ശര്‍മ്മ തുടങ്ങിവെച്ച വിക്കറ്റ് വേട്ട അക്ഷര്‍ പട്ടേല്‍ ഏറ്റെടുത്തു കൂടെ അശ്വിന്റെ പിന്തുണയും, വെറും 48.4 ഓവറില്‍ 112 റണ്‍സിന് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. 21.4 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ ഡേ-നൈറ്റ് മത്സരത്തില്‍ മുട്ടുകുത്തിച്ചത്. ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 10 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി (84 പന്തില്‍ 53 റണ്‍സ്) നേടിയ സാക്ക് ക്രൗളിയാണ് ടോപ്സ്‌കോര്‍. ക്രൗളിയെ കൂടാതെ ഇംഗ്ലണ്ട് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ജോ റൂട്ട്(17), ഫോക്സ്(12), ജോഫ്രാ ആര്‍ച്ചര്‍(11) എന്നിവരാണ് രണ്ടക്കം കടന്നത്. ഡി സിബ്ലി, ജോണി ബെയര്‍സ്റ്റോ എന്നിവര്‍ സംപൂജ്യരായി മടങ്ങി. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് അക്ഷര്‍ സന്ദര്‍കരെ വരവറിയിച്ചത്. ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് അക്ഷര്‍ തുടങ്ങിയത്. ബെന്‍ സ്റ്റോ്കസ്( 6), ഓലി പോപ്(1), ജാക്ക് ലീച്ച്(3), സ്റ്റുവര്‍ട്ട് ബ്രോഡ്(3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താകാതെ നിന്നു.

Continue Reading

Latest News