INDIA
‘മോദി സ്റ്റേഡിയം’; വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രതിരോധിച്ച് ബിജെപി

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രിയം സ്റ്റേഡിയത്തില്‍ കാണാമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. പേരു മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ശശി തരൂര്‍ ആരോപിച്ചിരുന്നു.
ബിജെപിയുടെ മാതൃക സംഘടനയെ നിരോധിച്ച വ്യക്തിയുടെ പേരില്‍ സ്റ്റേഡിയം അറിയപ്പെടാന്‍ അവര്‍ക്ക് തല്പര്യമില്ല. ട്രംപിനെ പോലെ അടുത്ത രഷ്ട്രത്തലവന് സ്റ്റേഡിയം സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെതിരെ ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദ്ദിക് പട്ടേലും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയെ ബിജെപി അപമാനിച്ചുവെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.
അതേസമയം ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്കിയ തീരുമാനത്തെ പ്രതിരോധിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവര്‍ പേര് മാറ്റത്തെ ന്യായീകരിച്ചു. സ്റ്റേഡിയത്തിന്റെ പേര് മാത്രമാണ് മാറ്റിയതെന്നും സ്പോര്‍ട്സ് സമുച്ചയത്തിന്റെ പേരില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പേരില്‍ പട്ടേലിനെ വാഴ്ത്തുന്നവര്‍ അദേഹത്തിന്റെ പ്രതിമ സന്ദര്‍ശിക്കാന്‍ കോവാഡിയയിലേക്ക് ഒരു തവണ പോലും വന്നിട്ടില്ലെന്നും ബിജെപി വിമര്‍ശിച്ചു.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്