Connect with us
Malayali Express

Malayali Express

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്‌ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

KERALA

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്‌ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

Published

on

പുതുച്ചേരി : പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോണ്‍ഗ്രസ്‌-ഡിഎംകെ സഖ്യ സര്‍ക്കാര്‍ രാജിവെച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് നാരായണസ്വാമി സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ഡി.എം.കെ എം.എല്‍.എയും രാജിവെച്ചതോടെയാണ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ഇവരില്‍ രണ്ട് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റുള്ളവരും ബി.ജെ.പിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Latest News