Connect with us
Malayali Express

Malayali Express

കോവിഡ് വ്യാപനം: കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാന്‍ കേന്ദ്രം

INDIA

കോവിഡ് വ്യാപനം: കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാന്‍ കേന്ദ്രം

Published

on

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക.

കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കേസുകളുടെ വര്‍ധനവിനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. വ്യാപന ശൃംഖല തകര്‍ക്കുന്നതിനുള്ള നടപടികള്‍ക്കായി സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും. കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം അവലോകനങ്ങള്‍ നടത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദര്‍ശിക്കുന്നതിനുള്ള സമയം അനുവദിച്ച്‌ നല്‍കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Latest News