Connect with us
Malayali Express

Malayali Express

പ്ര​വാ​സി സാം​സ്​​കാ​രി​ക വേ​ദി​ക്ക്​ പു​ര​സ്​​കാ​രം കൈ​മാ​റി

GULF

പ്ര​വാ​സി സാം​സ്​​കാ​രി​ക വേ​ദി​ക്ക്​ പു​ര​സ്​​കാ​രം കൈ​മാ​റി

Published

on

റി​യാ​ദ്​: സൗ​ദി​യി​ലെ കോ​വി​ഡ്​​കാ​ല സേ​വ​ന​ങ്ങ​ള്‍​ക്ക് പ്ര​ഖ്യാ​പി​ച്ച മീ​ഡി​യ​വ​ണ്‍ ബ്രേ​വ്ഹാ​ര്‍​ട് പു​ര​സ്കാ​രം പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി സൗ​ദി ഘ​ട​ക​ത്തി​ന്​ കൈ​മാ​റി. കോ​വി​ഡ് കാ​ല​ത്ത് സൗ​ദി​യി​ലു​ട​നീ​ളം ന​ട​ത്തി​യ സം​ഘ​ട​ന​യു​ടെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. സൗ​ദി​യി​ലെ പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി സൗ​ദി​യി​ലു​ട​നീ​ളം വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ജി​ദ്ദ, ദ​മ്മാം, റി​യാ​ദ് എ​ന്നി​ങ്ങി​നെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം സം​ഘ​ട​ന സേ​വ​ന സാ​ന്നി​ധ്യ​മ​റി​യി​ച്ചു.
ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം മു​ത​ല്‍ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സ​ര്‍​വി​സ്​​വ​രെ സം​ഘ​ട​ന ന​ട​ത്തി. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. റി​യാ​ദ്​ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്​​മ നേ​താ​വ് സൈ​ഗം ഖാ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും ചേ​ര്‍​ന്ന് പു​ര​സ്​​കാ​രം കൈ​മാ​റി. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍​റ്​ സാ​ജു ജോ​ര്‍​ജും സ​ഹ​ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News