CINEMA
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വെബ് സീരീസ് ‘ഇന്‍സ്റ്റാഗ്രാമം’ നീസ്ട്രീമില്

ബി. ടെക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ‘ഇന്‍സ്റ്റാഗ്രാമം’ നീസ്ട്രീമില് എത്തുന്നു. അണ്ടിപ്പാറ എന്ന സാങ്കല്പിക ഗ്രാമത്തില്‍ ജീവിക്കുന്ന നാല് വ്യത്യസ്ത യുവാക്കളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു ഹാസ്യ പരമ്പരയാണിത്. 25 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുളള 14 എപ്പിസോഡുകളായിട്ടായിരിക്കും ആദ്യ സീസണ് റിലീസ് ചെയ്യപ്പെടുന്നത്.
മലയാളത്തിലെ യുവതാരനിരയില്‍ ഉള്‍പ്പെട്ട ദീപക് പറമ്പോള്‍, ഗണപതി, ഷാനി ഷാക്കി, സുബിഷ് സുധി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ബാലു വര്‍ഗ്ഗീസ്, അര്ജുന് അശോകന്, അലന്‍സിയര്‍ ലേ ലോപസ്, ഗായത്രി അശോക്, സാബുമോന് എന്നിവരും മറ്റ് പല വേഷങ്ങളില്‍ എത്തുന്നു. സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, രമേഷ് പിഷാരടി, അദിതി രവി, സിദ്ധാര്‍ത്ഥ് മേനോന്, ഡെയ്ന്‍ ഡേവിസ് എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു എന്നത് ഈ സിരീസിന്റെ മറ്റൊരു പ്രത്യേകത ആണ്.
എല്‍.എസ്. ഫിലിം കോര്‍പ്പിന്റെ ബാനറില്‍, ഡോ. ലീന എസ് നിര്‍മ്മിക്കുന്ന ഈ സിരീസിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജെ രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും രഞ്ജിത്ത് പൊതുവാളും ചേര്‍ന്നാണ്. ഛായാഗ്രഹണം അരുണ്‍ ജെയിംസ്, പവി കെ പവന് , ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ്. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം രാഹുല്‍ രാജ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആണ് ഇന്സ്റ്റാഗ്രാമത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്യ്തത്. കൂടാതെ മറ്റു പല പ്രമുഖ താരങ്ങളും ഈ വെബ് സീരീസിന്റെ പോസ്റ്റര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരുന്നു.
-
KERALA15 hours ago
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന് യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം
-
KERALA16 hours ago
ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന് ജോബ് മൈക്കിള്‍ വെട്ടിലായി
-
KERALA17 hours ago
യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്
-
KERALA17 hours ago
സിപിഎം ഘടകകക്ഷികളെ ഒതുക്കി: ഡോ. കെ.സി.ജോസഫ് യുഡിഎഫിലേക്ക്; ജോസഫിനൊപ്പം ചേരും
-
KERALA18 hours ago
കിഫ്ബി സംശയത്തിന്റെ മുള്‍മുനയില്‍ : സിപിഎം വെള്ളം കുടിക്കും; പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍, തോമസ് ഐസക് പ്രതിയാകും
-
INDIA18 hours ago
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
-
INDIA18 hours ago
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
-
KERALA18 hours ago
അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും : മന്മോഹന് സിങ്