KERALA
കേരളത്തില്‍ പുതിയതായി രണ്ട് വൈറസ് സാന്നിധ്യം കൂടി കണ്ടെത്തിയെന്ന് കേന്ദ്രം; ജാഗ്രതാ നിര്‍ദ്ധേശം

കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദം കേരളത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്രം. ച440ഗ, ഋ484ഗ എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതേ വൈറസ് നേരത്തെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കണ്ടെത്തിയിരുന്നു. നിലവില്‍ കേരളത്തിലെ വൈറസ് സാന്നിധ്യം വിലയിരുത്തുന്നതിനിടെയായിരുന്നു കേന്ദ്ര വെളിപ്പെടുത്തല്‍. എന്നാല്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം ഇവയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നിരിന്നു. യോഗത്തില്‍ ഇതിനെതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ചും ചര്‍ച്ചചെയ്തിരുന്നു. രാജ്യത്ത് നിലവില്‍ സജീവമായ ആകെ കോവിഡ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര 37 ശതമാനം, കര്‍ണാടക 4 ശതമാനം, തമിഴ്നാട് 2.78 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയെത്തി. പ്രതിദിന മരണനിരക്ക് ശരാശി 100-ല്‍ താഴെയായി തുടരുകയാണ്. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 1,17,64,788 പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയതെന്നും രാജേഷ് ഭൂഷണ് വ്യക്തമാക്കി. കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദം ഇതുവരെ 187 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദം ആറു പേര്‍ക്കും ബ്രസീലിയന്‍ വകഭേദം ഒരാള്‍ക്കും സ്ഥിരീകരിച്ചതായി നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന് യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം

ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന് ജോബ് മൈക്കിള്‍ വെട്ടിലായി

യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്
-
KERALA15 hours ago
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന് യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം
-
KERALA15 hours ago
ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന് ജോബ് മൈക്കിള്‍ വെട്ടിലായി
-
KERALA17 hours ago
യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്
-
KERALA17 hours ago
സിപിഎം ഘടകകക്ഷികളെ ഒതുക്കി: ഡോ. കെ.സി.ജോസഫ് യുഡിഎഫിലേക്ക്; ജോസഫിനൊപ്പം ചേരും
-
KERALA17 hours ago
കിഫ്ബി സംശയത്തിന്റെ മുള്‍മുനയില്‍ : സിപിഎം വെള്ളം കുടിക്കും; പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍, തോമസ് ഐസക് പ്രതിയാകും
-
INDIA18 hours ago
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
-
INDIA18 hours ago
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും
-
KERALA18 hours ago
അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും : മന്മോഹന് സിങ്