Connect with us
Malayali Express

Malayali Express

കേരളത്തിലുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാര്‍, നാടിന്റെ പ്രതീക്ഷ തകര്‍ത്ത അഞ്ചു വര്‍ഷം; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

KERALA

കേരളത്തിലുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാര്‍, നാടിന്റെ പ്രതീക്ഷ തകര്‍ത്ത അഞ്ചു വര്‍ഷം; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

Published

on

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഒരു സര്‍ക്കാരും ഉണ്ടായിട്ടില്ല. അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ച സര്‍ക്കാരാണിതെന്ന് ചെന്നിത്തല പറഞ്ഞു.

കേരളം സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നു. മാത്രമല്ല നാടിന്റെ പ്രതീക്ഷകളും തകര്‍ന്ന അഞ്ച് വര്‍ഷമാണ് കടന്നു പോയത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം എണ്ണിപ്പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്നും തെളിഞ്ഞു. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. എന്നാല്‍ ഒരു അഴിമതിയും സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യറായിട്ടില്ലെന്നും അദേഹം പറഞ്ഞു. അതേസമയം രണ്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും അഴിമതികളെല്ലാം അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നാടിന്റെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയുള്ള യാത്രയാണ് ഇത്രയും ദിവസം യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയത്. കേരളത്തിന് സദ്ഭഊരണം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചുള്ള ഐശ്വര്യ കേരള യാത്ര വിജയമാണ്. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു. തടലിനെ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ചതിന് കടലിന്റെ മക്കള്‍ പിണറായി വിജയന്‍ ഒരിക്കലും മാപ്പ് നല്‍കില്ല. തൊഴിലാളികളോട് കാണിച്ച നെറികേടിന് മത്സ്യത്തൊഴിലാളികള്‍ മറുപടി നല്‍കുമെന്നും അദേഹം പറഞ്ഞു.

Continue Reading

Latest News