Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അപമാനിച്ചു; രഞ്ജന്‍ ഗോഗോയ്ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റിന്റെ കത്ത്

INDIA

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അപമാനിച്ചു; രഞ്ജന്‍ ഗോഗോയ്ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റിന്റെ കത്ത്

Published

on

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിര കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്തയച്ച് ആക്ടിവസ്റ്റ്. കൊല്‍ക്കത്തയില്‍ നടന്ന പൊതുപരിപാടിയില്‍ ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണിച്ചെന്ന് രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുകയുണ്ടായി ഈ പരാമര്‍ശത്തിനെതിരെയാണ് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ രംഗത്തെത്തിയതും കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ജിക്ക് അപേക്ഷ നല്‍കിയതും.

ഇന്ത്യന്‍ ജുഡീഷ്യറിയെ അവഹേളിക്കുന്ന പ്രസ്താവനയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നടത്തിയത്. ഒരു മുന്‍ ചീഫ് ജസ്റ്റിസ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് നിയമവ്യവസ്ഥയിലുളള ജനങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടാന്‍ സാധ്യതയേറും. മുമ്പ് ജുഡീഷ്യറിയെ പരിഹസിച്ച ഹാസ്യ നടന്‍ കുനാല്‍ കംമ്രക്കെതിരെ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സമാനമായി നിയമവ്യവസ്ഥയെ അവഹേളിച്ച രഞ്ജന്‍ ഗൊഗോയിക്കെതിരെ കേസെടുക്കണമെന്ന് സാഖേത് ഗോഖലെ ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് എ.ജിയുടെ ഓഫീസിലേക്ക് ഗോഖലെ കത്തയച്ചത്. താന്‍ അയച്ച കത്ത് സാകേത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ ചീഫ് ജസ്റ്റിസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പറയുന്നത്.

Continue Reading

Latest News