USA
നീരാ ടന്റനെ ഒഴിവാക്കി ഷലാന്റ് യങ്ങിനെ നിയമിക്കാൻ സമ്മർദമേറുന്നു

പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി ∙ പ്രസിഡന്റ് ജൊ ബൈഡൻ – കമല ഹാരിസ് ടീം മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി നിയമിക്കുന്നതിന് നാമനിർദേശം ചെയ്ത ഇന്ത്യൻ അമേരിക്കൻ നീരാ ടന്റന്റെ കൺഫർമേഷനെ യുഎസ് സെനറ്റിൽ ഡമോക്രാറ്റിക് പാർട്ടി സെനറ്റർ ജൊ മാൻചിൻ (വെസ്റ്റ് വെർജിനിയ) പരസ്യമായി എതിർക്കുമെന്ന് പ്രഖ്യാപിച്ചതോടെ സെനറ്റ് കടമ്പ കടക്കുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഡമോക്രാറ്റിക് നേതാക്കൾ ഇവർക്കു പകരം ഷലാന്റാ യങ്ങിനെ അതേ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുത്തി.
50–50 എന്ന തുല്യ ശക്തിയിൽ ഇരുപാർട്ടികളും സെനറ്റിൽ അണിനിരക്കുമ്പോൾ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഒരാൾ എതിർത്താൽ കമല ഹാരിസിന്റെ കാസ്റ്റിഹ് വോട്ടിനു നീരയെ വിജയിപ്പിക്കാനാവില്ല. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഒരു സെനറ്ററെ അടർത്തിയെടുക്കുക ഈ വിഷയത്തിൽ അത്ര എളുപ്പമല്ല. നീര ട്വിറ്ററിലൂടെ നടത്തിയ പരാമർശം ഇരുപാർട്ടികളുടെയും അപ്രീതിക്ക് കാരണമായിരുന്നു.
ഷലാന്റിയെ നോമിനേറ്റ് ചെയ്താൽ ഇതേ സ്ഥാനത്തെത്തുന്ന ആദ്യ ബ്ലാക്ക് വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കും. ഇവരെ നീരയുടെ കീഴിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കുന്നതിനു ബൈഡൻ തീരുമാനിച്ചിരുന്നു.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA3 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA3 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA3 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA4 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍