Connect with us
Malayali Express

Malayali Express

ഐ.​സി.​എ​ഫി​ന്​ പു​ര​സ്​​കാ​രം കൈ​മാ​റി

GULF

ഐ.​സി.​എ​ഫി​ന്​ പു​ര​സ്​​കാ​രം കൈ​മാ​റി

Published

on

റി​യാ​ദ്​: സൗ​ദി ത​ല​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ഗ്ര സേ​വ​ന​ത്തി​ന് ഇ​സ്​​ലാ​മി​ക്​ ക​ള്‍​ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ (ഐ.​സി.​എ​ഫ്) സൗ​ദി ഘ​ട​ക​ത്തി​ന്​ മീ​ഡി​യ​വ​ണ്‍ ബ്രേ​വ്ഹാ​ര്‍​ട്ട് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. കോ​വി​ഡ്‌ പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്ത് 30 സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സേ​വ​ന പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ സം​ഘ​ട​ന​യാ​ണ് ഐ.​സി.​എ​ഫ്. യൂ​നി​റ്റ് ത​ല​ത്തി​ലെ സ​ഫ്‍വ വ​ള​ന്‍​റി​യ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​ഘ​ട​ന സേ​വ​ന പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. കോ​വി​ഡ് കാ​ല​ത്ത് ക്ര​മീ​ക​രി​ച്ച ഹെ​ല്‍​പ്‌ ഡെ​സ്കു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌​ യൂ​നി​റ്റ്‌ ത​ല​ത്തി​ലെ സ്ഫ​വാ വ​ള​ന്‍​റി​യ​ര്‍​മാ​ര്‍ മു​ഖേ​ന​യാ​യി​രു​ന്നു സേ​വ​ന പ്ര​വ​ര്‍​ത്ത​നം.
മെ​ഡി​ക്ക​ല്‍ സേ​വ​നം മു​ത​ല്‍ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സ​ര്‍​വി​സി​ന്​ വ​രെ സം​ഘ​ട​ന നേ​തൃ​ത്വം ന​ല്‍​കി. ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ള്‍​ക്ക്‌ ബു​ദ്ധി​മു​ട്ടി​യ​പ്പോ​ള്‍ അ​ത്ത​രം മ​രു​ന്നു​ക​ള്‍ നാ​ട്ടി​ല്‍ നി​ന്നും ആ​ദ്യ​മാ​യി എ​ത്തി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​കൂ​ടി​യാ​ണ് ​െഎ.​സി.​എ​ഫ്. സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള പ്ര​വ​ര്‍​ത്ത​ന​വും റി​യാ​ദ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യു​ടേ​യും നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യു​ടേ​യും ഏ​കോ​പ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മീ​ഡി​യ​വ​ണ്‍ ബ്രേ​വ്ഹാ​ര്‍​ട്ട് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ആ​സ്​​റ്റ​ര്‍ സ​ന​ദ് ആ​ശു​പ​ത്രി സി.​ഇ.​ഒ ഡോ. ​അ​ദ്നാ​ന്‍ സ​ഹ്റാ​നി പു​ര​സ്കാ​രം കൈ​മാ​റി. റി​യാ​ദ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് കു​ട്ടി ഒ​ള​മ​തി​ല്‍, നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​തി​നി​ധി ലു​ഖ്മാ​ന്‍ പാ​ഴൂ​ര്‍, വെ​ല്‍​ഫെ​യ​ര്‍ വി​ങ് പ്ര​തി​നി​ധി ഇ​ബ്രാ​ഹീം ക​രീം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Continue Reading

Latest News