Connect with us
Malayali Express

Malayali Express

റി​യാ​ദ്​ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി

GULF

റി​യാ​ദ്​ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി

Published

on

റി​യാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ര​വ​ധി തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മാ​ന​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ റി​യാ​ദ്, ലൈ​ല അ​ഫ്​​ലാ​ജ്, ഹു​ത്ത ബ​നീ ത​മീം, ശ​ഖ്​​റ, സു​ല്‍​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 259 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. തൊ​ഴി​ല്‍ നി​യ​മ ലം​ഘ​ന​ങ്ങ​ളും കോ​വി​ഡ്​ ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2,500ലേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.

ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ഫ​ര്‍​ണി​ഷ്ഡ് അ​പ്പാ​ര്‍​ട്​​മെന്‍റു​ക​ള്‍, കെ​ട്ടി​ട നി​ര്‍​മാ​ണ വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, ജെന്‍റ്​​സ്​ ഷോ​പ്പു​ക​ള്‍, സെ​റാ​മി​ക്, മാ​ര്‍​ബി​ള്‍ ക​ട​ക​ള്‍, ഫ​ര്‍​ണി​ച​ര്‍ ഷോ​പ്പു​ക​ള്‍, മി​ഠാ​യി​ക്ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ ലം​ഘി​ച്ച​തി​ന് 48 മ​ണി​ക്കൂ​റി​നി​ടെ റി​യാ​ദ് ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 68 ശ​ത​മാ​നം തോ​തി​ല്‍ കു​റ​ഞ്ഞ​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 13 മു​ത​ല്‍ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​സാ​ന​ത്തെ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം ശ്ര​ദ്ധേ​യ​മാ​യ നി​ല​യി​ല്‍ കു​റ​ഞ്ഞു. ഈ ​മാ​സം 13 മു​ത​ല്‍ 17 വ​രെ​യു​ള്ള അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രു​ന്നു. മു​ന്‍​ക​രു​ത​ലു​ക​ള്‍ ലം​ഘി​ച്ച​തി​ന് അ​ട​പ്പി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം ഫെ​ബ്രു​വ​രി 18ന് 63​ഉം തൊ​ട്ട​ടു​ത്ത ദി​വ​സം 47ഉം ​ആ​യി കു​റ​ഞ്ഞ​താ​യും റി​യാ​ദ് ന​ഗ​ര​സ​ഭ പ​റ​ഞ്ഞു.

കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം 35 സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ച്ചു. മു​ന്‍​ക​രു​ത​ല്‍, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 70 നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ആ​കെ 1,427 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും 31 റെ​യ്​​ഡു​ക​ളും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി.

Continue Reading

Latest News