LATEST NEWS
അമേരിക്കയില്‍ കൊവിഡ് മരണം അഞ്ച് ലക്ഷം പിന്നിട്ടു

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.12 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. അതേസമയം കൊവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരി തെളിയിച്ചു. വൈറ്റ് ഹൗസിലെ പതാക താഴ്ത്തി.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.രാജ്യത്ത് ഒരു കോടി പത്ത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 10,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര് മരിച്ചു.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,01,97,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.47 ലക്ഷം പേര് മരിച്ചു. രോഗികളുടെ എണ്ണത്തില്‍ റഷ്യയും ബ്രിട്ടനുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും 41 ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 24.84 ലക്ഷം പേര് മരിച്ചു. എട്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര് സുഖം പ്രാപിച്ചു.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA2 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA2 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA2 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍