INDIA
ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസ് ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. കേസില്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇരുപതിലധികം തവണയാണ് കേസ് കോടതി മാറ്റിവച്ചിരുന്നത്.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാവും കോടതിയില്‍ സിബിഐക്കായി ഹാജരാവുക. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരാണ് ബഞ്ചിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് കെ മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നല്കിയ ഹര്‍ജി. പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയും ഈ കേസിനൊപ്പം കോടതി പരിഗണിക്കും.
കേസില്‍ പിണറായി വിജയന് അടക്കം 11 പ്രതികളാണ് ഉള്ളത്. ഒമ്പതാം പ്രതിയാണ് മുഖ്യമന്ത്രി. കെ മോഹനചന്ദ്രന് ആണ് ഒന്നാം പ്രതി.

‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്

രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി

ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച
-
KERALA7 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA7 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA8 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA8 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA8 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA8 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച