INDIA
ഉന്നാവ് പെണ്‍കുട്ടികളുടെ മരണത്തെ കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകയുടേതടക്കം എട്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ കേസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ന്യൂസ് പോര്‍ട്ടലിന്റേതടക്കം 8 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഉന്നാവിലെ സദര്‍ കോട്വാലി പൊലീസ് ആണു കേസ് എടുത്തത്.
ബര്‍ഖ ദത്തിന്റെ ‘മോജോ സ്റ്റോറി’യും ജനജാഗ്രണ്‍ ലൈവ്, ആസാദ് സമാജ് പാര്‍ട്ടി വക്താവ് സൂരജ്കുമാര് ബൗധ്, നിലിം ദത്ത, വിജയ് അംബേദ്കര്‍, അഭയ്കുമാര്‍ ആസാദ്, രാഹുല്‍ ദിവാകര്‍, നവാബ് സത്പാല്‍ തന്‍വര്‍ എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളുമാണു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
മാധ്യമ ധര്‍മം പാലിച്ചാണു വാര്‍ത്ത നല്‍കിയിട്ടുള്ളതെന്നും അതിനെതിരെ ശിക്ഷാനിയമം പ്രയോഗിക്കുന്നതു തങ്ങളെ വിരട്ടാനുള്ള ശ്രമമാണെന്നും എഫ്ഐആറിന്റെ പകര്‍പ്പു പോലും പൊലീസ് തരുന്നില്ലെന്നും ബര്‍ഖ ദത്ത് പ്രതികരിച്ചു.
മൂന്ന് പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും വീട്ടുകാരുടെ ആഗ്രഹത്തിനു വിരുദ്ധമായി രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചെന്നും ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
-
KERALA1 hour ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA2 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA2 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA2 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍