KERALA
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം: നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഉത്തരവായി ഇറങ്ങാത്തതിനാല്‍ ആണ് നിരാഹാര സമരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം എല്‍ജിഎസ്, സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് ഉദ്യോഗസ്ഥതലചര്‍ച്ച നടത്തിയിരുന്നു. അനുകൂല ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും നിയമനത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉറപ്പുകിട്ടാത്തതിനെതുടര്ന്നാണ് ഇപ്പോള്‍ നിരാഹാര സമരം ആരംഭിച്ചത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്ന് മന്ത്രി എ കെ ബാലന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അനുകൂല ഉത്തരവ് ഉടനില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥതലചര്‍ച്ച നല്ല രീതിയില്‍ ആണ് അവസാനിച്ചത്. ചര്‍ച്ചയിലെ ഉറപ്പ് രേഖാമൂലം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ്.
-
KERALA3 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA3 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA3 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA3 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA4 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍