Connect with us
Malayali Express

Malayali Express

കാപ്പനൊപ്പം അപൂര്‍വം ചിലര്‍ മാത്രം, അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ല: തുറന്നടിച്ച് ശശീന്ദ്രന്‍

KERALA

കാപ്പനൊപ്പം അപൂര്‍വം ചിലര്‍ മാത്രം, അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ല: തുറന്നടിച്ച് ശശീന്ദ്രന്‍

Published

on

മാണി സി. കാപ്പന്‍ എന്‍സിപിയില്‍ നിന്ന് പുറത്തുപോയത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മാണി സി. കാപ്പനൊപ്പം അപൂര്‍വം ചിലര്‍ മാത്രമാണ് പാര്‍ട്ടി വിട്ടത്. കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്ന് പോകില്ലെന്നും അദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന എന്‍സിപി നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം എന്‍സിപി അധ്യക്ഷ സ്ഥാനത്ത് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ തന്നെ തുടരുമെന്നും, ആരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പാലാ ഉള്‍പ്പെടെ ജയിച്ച സീറ്റുകള്‍ എല്ലാം വേണമെന്നാണ് ആഗ്രഹം. ഇക്കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News