Connect with us
Malayali Express

Malayali Express

വിദേശത്ത് നിന്ന് ഇന്‍ന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

INDIA

വിദേശത്ത് നിന്ന് ഇന്‍ന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

on

ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്തരാഷ്ട്ര യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കി. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍ യൂറോപ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം ബാധകമാണ്.

കുട്ടികളടക്കം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്ന് ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു. അതേസമയം ഇങ്ങനെ നാട്ടില്‍ എത്തുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് എയര്‍സുവിധയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.

ആര്‍ടിപിസിആര്‍ പരിശോധന ഫലവുമായി എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ഉണ്ടാവില്ല. അതേസമയം യുഎഇയില്‍ പ്രതിദിന കോവിഡ് രോദഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 2105 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 3355 രോഗമുക്തി നേടി. 15 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

Latest News