INDIA
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിന്; സൂചന നല്കി പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാനാകുമെന്നു സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചണത്തിനായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച് പ്രഖ്യാപനം ഫെബ്രിവരിയോടെയുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന് നേരത്തെ വ്യക്തമാക്കിയത്.
കഴിഞ്ഞ പ്രാവശ്യം മാര്‍ച്ച് ഏഴിനാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴിന്, അതായത് മാര്‍ച്ച് ആദ്യവാരം അവസാനത്തോടെ തീയതികള്‍ പ്രഖ്യാപിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും ബി.ജെ.പി.ക്ക് കൂടുതല്‍ പ്രാതിനിധ്യം നേടാനാണ് കേന്ദ്ര നീക്കം. കേരള നിയമസഭയില്‍ ബി.ജെ.പി. ആദ്യമായി അക്കൗണ്ട് തുറന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ഒ. രാജഗോപാലിലൂടെ നേമത്ത് ഒരു സീറ്റ് സ്വന്തമാക്കിയ ബി.ജെ.പി. സീറ്റ് വര്‍ദ്ധനവിനുള്ള പദ്ധതികളിലാണ്.

‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്

രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി

ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച
-
KERALA7 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA7 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA8 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച