EUROPE
കോവിഡില്‍ പരിഭ്രമിക്കേണ്ടെന്നു മെര്‍ക്കല്‍

ജോസ് കുമ്പിളുവേലിൽ
ബര്‍ലിന്‍∙ ജര്‍മനിയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും ഒരുപക്ഷെ നീക്കുന്നതിനുള്ള ആലോചനയിലെന്ന് ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
കൊറോണ വൈറസ് പാന്‍ഡെമിക് എത്രത്തോളം വ്യക്തിഗതമാണെന്ന് അവർ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നമുക്കെല്ലാവര്‍ക്കും അറിയാം. നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനോ കൊണ്ടുവരാനോ കഴിയുമ്പോള്‍ അതു നടപ്പിലാക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. ലോകമെമ്പാടും ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും മഹാമാരിയെ വ്യത്യസ്തമായിട്ടാണ് അളക്കുന്നത് എന്നും അവര്‍ പറഞ്ഞു.
കോവിഡിനെതിരേ ഫലപ്രദമായ പ്രതിരോധം ആര്‍ജിക്കാന്‍ ജര്‍മനിക്ക് ഏറ്റവും നല്ലത് അസ്ട്രസെനക്ക വാക്സീന് തന്നെയാണെന്നു സര്‍ക്കാരിന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ക്രിസ്ററ്യന്‍ ഡ്രോസ്റ്റന്‍ പറഞ്ഞു.
അസ്ട്രസെനക്ക വാക്സീന്റെ കാര്യത്തില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്രയും കൂടുതല്‍ പേര്‍ക്ക് എത്രയും വേഗം വാക്സിന് നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ഡ്രോസ്റ്റന്‍.
ജര്‍മനിയില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ വാക്സീനുകളും നല്ലതാണ്. സൂപ്പില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ഒരു മുടിനാര് കണ്ടെന്നു വരും. അതിനെ ഭൂതക്കണ്ണാടി വച്ചു നോക്കേണ്ട ആവശ്യമില്ലെന്നും ഡ്രോസ്റ്റന്റെ വിശദീകരണം.
അതേസമയം കൊറോണക്കാലത്ത് 2020ല്‍ ജര്‍മന്‍കാരുടെ ആകെ ശമ്പളത്തില്‍ രേഖപ്പെടുത്തിയത് ശരാശരി ഒരു ശതമാനത്തിന്റെ കുറവ്. രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഒരു വര്‍ഷം കണക്കാക്കുന്ന ഏറ്റവും വലിയ കുറവാണിത്. 2007 മുതലാണ് ഇത്തരത്തിലുള്ള കണക്കുകള്‍ ശേഖരിച്ചു തുടങ്ങിയത്.കോവിഡ് മഹാമാരും അതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും തന്നെയാണ് ഇതിനു പ്രധാന കാരണമെന്ന് കണക്കുകള്‍ പുറത്തുവിട്ട ഫെഡറല്‍ സ്ററാറ്റിക്സ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.2008~09ലെ സാമ്പത്തിക മാന്ദ്യകാലത്തും ഈ രീതിയുള്ള ശമ്പളക്കുറവ് ഉണ്ടായിട്ടില്ല. അതേസമയം, ശരാശരി വിലകളില്‍ അര ശതമാനത്തിന്റെ വര്‍ധനയും 2020ല്‍ രേഖപ്പെടുത്തി.
-
KERALA9 mins ago
മുസ്ലീം ലീഗില്‍ തട്ടി ബിജെപി: വിജയയാത്ര വേദിയില്‍ വിമതസ്വരം; സുരേന്ദ്രനെ പരസ്യമായിഎതിര്ത്ത് ശോഭ, വിമതനീക്കം കടുപ്പിക്കുന്നു
-
KERALA3 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA3 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA3 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA3 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്