USA
ഹൂസ്റ്റണിൽ വീടിനു തീപിടിച്ചു മൂന്നു മരണം

പി പി ചെറിയാൻ
ഹൂസ്റ്റൺ ∙ ഹൂസ്റ്റണില്‍ തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു. വീടിന് തീ പിടിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകാതെ പൊലീസ്. ടെക്സസിലെ ഷുഗർലാൻഡിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തിൽ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് ഫയർ പ്ലേയ്സ് കത്തിച്ചു വീടിന്റെ മുകളിലെ നിലയിൽ കിടന്നുറങ്ങാൻ പോയതായിരുന്നു മുത്തശ്ശിയും 11ഉം എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളും.
തണുപ്പ് രൂക്ഷമായതോടെ അഞ്ചു മൈൽ അകലെയുള്ള വീട്ടിൽ നിന്നും മുത്തശ്ശി മകളുടെ വീട്ടിൽ എത്തിയതായിരുന്നു. സംഭവ ദിവസം വൈകിട്ട് 9 വരെ അമ്മ കുട്ടികളുമായി കാർഡ് കളിച്ചിരുന്നതായി കുട്ടികളുടെ മാതാവ് പറഞ്ഞു. പിന്നീടാണ് ഉറങ്ങാൻ പോയത്.
അർദ്ധരാത്രിയിലാണ് വീടിനു തീപിടിച്ചത്. താഴത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്കി പാം തീ ആളിപടരുന്നത് കണ്ട് മുകളിലേക്ക് ഓടികയറുവാൻ നടത്തിയ ശ്രമം വിജയിച്ചില്ല. താഴെ നിന്നും നിലവിളിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊള്ളലേറ്റ് ഇവരും ആശുപത്രിയിലായിരുന്നു. മൂന്നു മക്കളുടെയും അമ്മയുടെ മരണം താങ്ങാനാവാതെ കഴിയുകയാണ് ജാക്കി.
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച