USA
പുതിയ പാർട്ടി രൂപീകരിച്ചാൽ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്

പി പി ചെറിയാൻ
ന്യുയോർക്ക് : റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നിൽക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സർലോക്ക യൂണിവേഴ്സിറ്റി (യുഎസ്എ) പുറത്തുവിട്ട സർവേയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന് വോട്ടു ചെയ്തവരാണ് സർവേയിൽ പങ്കെടുത്തത്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉറച്ചുനിൽകൂ എന്നും, ശേഷമുള്ളവർ ഇതുവരെ വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നും സർവെ ചൂണ്ടികാണിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഞങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയല്ല നിലനിൽക്കുന്നതെന്നും, ട്രംപ് ഞങ്ങൾക്കൊപ്പം നിന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പോരാടുമെന്നും 47 ശതമാനം റിപ്പബ്ലിക്കൻസും വിശ്വസിക്കുന്നു. ചെറുകിട വ്യവസായങ്ങൾക്ക് ട്രംപ് നൽകുന്ന പിന്തുണ വളരെ ശക്തമാണെന്ന് മിൽവാക്കിയിൽ നിന്നുള്ള ഒരു വ്യവസായി പറയുന്നു.
ഇതുവരെ ട്രംപ് ഒരു പ്രത്യേക പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കൻ നേതൃത്വത്തംയും, സെനറ്റ് മൈനോറട്ടി ലീഡർ മിച്ചു മെക്കോണലിനേയും അനിശിതമായി ട്രംപ് ഈയിടെ വിമർശിച്ചിരുന്നു.
ട്രംപിനെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തിന് മിച്ചു മെക്കോണൽ എതിരായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ജനുവരി 6ന് നടന്ന കാപ്പിറ്റോൾ കലാപത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ട്രംപിനാണെന്നും, ട്രംപിനെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്നും മെക്കോന്നൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിനും രാജ്യത്തിനു മുൻഗണന നൽകുന്ന നയരൂപീകരണത്തിനും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനും ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ട്രംപ് മിച്ചു മെക്കോണലിന്റെ മുന്നറിയിപ്പിന് മറുപടി നൽകി.
-
KERALA5 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA5 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA6 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA6 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA6 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA6 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA6 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA6 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച