GULF
വിദേശയാത്രകള്‍ ഒഴിവാക്കണം: മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്കത്ത്: കോവിഡിെന്റ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
തീര്‍ത്തും അത്യാവശ്യമാണെങ്കില്‍ മാത്രമേ വിദേശയാത്രകള്‍ പാടുള്ളൂ. കോവിഡ് മരണനിരക്ക് കുറക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 868 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഇത്രയും പേര് രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,362 ആയി. 569 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,30,653 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നുപേര്‍കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1552 ആയി.
20 പേരെയാണ് ഏറ്റവും ഒടുവിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 163 ആയി. ഇതില്‍ 56 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളില്‍ 494 പേരും മസ്കത്ത് ഗവര്ണറേറ്റിലാണുള്ളത്. സീബ്-152, ബോഷര്‍-147, മസ്കത്ത്-135, മത്ര-48, അമിറാത്ത്-11, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് മസ്കത്തിലെ വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കന്‍ ബാത്തിന-103, ദാഖിലിയ-81, ദോഫാര്‍-40, തെക്കന്‍ ബാത്തിന-36, ദാഹിറ-31, വടക്കന്‍ ശര്‍ഖിയ-27, ബുറൈമി-19, അല്‍ വുസ്ത-15, തെക്കന്‍ ശര്‍ഖിയ-13, മുസന്ദം-ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA2 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA2 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA2 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍