GULF
കോവിഡ് സുരക്ഷ: മസ്കത്ത് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ കോവിഡ് സുരക്ഷ നടപടികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്കൈ ട്രാക്സിെന്റ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ആണ് ലഭിച്ചത്. ആഗോളതലത്തില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷനടപടികള്‍ അവലോകനം ചെയ്തതിെന്റ അടിസ്ഥാനത്തിലാണ് റേറ്റിങ് നല്‍കിയത്.
ആരോഗ്യ, സുരക്ഷ ശുചിത്വ നടപടികളുടെ കാര്യക്ഷമതയും സ്ഥിരതയുമാണ് പ്രധാനമായും വിലയിരുത്തിയത്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ അടക്കം യാത്രയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ശുചീകരണവും അണുമുക്തമാക്കലുമടക്കം കാര്യങ്ങള്‍ പരിശോധനക്കു വിധേയമാക്കി. അടുത്തിടെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്നാഷനലിെന്റ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ കോവിഡ് ആരോഗ്യസുരക്ഷ നടപടികള്‍ കണക്കിലെടുത്തുള്ളതായിരുന്നു ഈ അക്രഡിറ്റേഷന്. ഈ അംഗീകാരം ലഭിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ വിമാനത്താവളമാണ് മസ്കത്തിലേത്.
കോവിഡ് പ്രോട്ടോകോള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ഫോര്‍ സ്റ്റാര്‍ റേറ്റിങ് അംഗീകാരം ബഹുമതിയാണെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് ഡെപ്യൂട്ടി സി.ഇ.ഒ സൗദ് ബിന്‍ നാസര്‍ അല്‍ ഹുബൈഷി പറഞ്ഞു. കോവിഡ് കാലത്തെ വിമാനത്താവളങ്ങളിലെ ആരോഗ്യസുരക്ഷ നടപടികള്‍ പ്രൊഫഷനല്‍ രീതിയില്‍ വിലയിരുത്തുന്ന ലോകത്തിലെ ഏക അസെസ്മെന്റ്, സര്ട്ടിഫിക്കേഷന് സംവിധാനമാണ് സ്കൈ ട്രാക്സ് കോവിഡ് 19 എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ്. ശുചീകരണം, രോഗാണുമുക്തമാക്കല്‍ തുടങ്ങിയവക്ക് പുറമെ സാമൂഹിക അകലം പാലിക്കല്‍, മുഖാവരണത്തിെന്റ ഉപയോഗം, സാനിറ്റൈസര്‍ ലഭ്യത, വിമാനത്താവള ജീവനക്കാരുടെ പി.പി.ഇ കിറ്റ് ഉപഭോഗം തുടങ്ങിയവയും വിലയിരുത്തിയാണ് സ്കൈ ട്രാക്സ് റേറ്റിങ് നല്‍കുന്നത്.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA4 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍