GULF
ചിലയിടങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് സൗദി

സൗദിയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തില്‍ വാക്സിന് സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഒടുവിലായി 315 പുതിയ കേസുകളും, മൂന്നൂറ്റി നാല്‍പ്പത്തി ഒമ്ബത് രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇപ്പോഴും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വ്യക്തമാക്കി. ഇപ്പോഴും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഥിരത കൈവരിക്കാനായിട്ടില്ല.
സൗദിയുടെ ചില ഭാഗങ്ങളില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വാക്സിന് സ്വീകരിക്കലാണ് ഈ സാഹചര്യത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിരവധി വാക്സിന് വിതരണ കേന്ദ്രങ്ങളാണ് അനുദിനം രാജ്യത്ത് പുതിയതായി പ്രവര്‍ത്തന സജ്ജമാകുന്നത്. ഇത് വഴി കൂടുതല്‍ ആളുകളിലേക്ക് വേഗത്തില്‍ വാക്സിന് വിതരണം ചെയ്യാനാകുന്നുണ്ട്. സൗദിയില്‍ വിതരണത്തിലുള്ള എല്ലാ വാക്സിനുകളും സുരക്ഷിതമാണെന്നും എല്ലാ പ്രദേശങ്ങളിലും വാക്സിന് ലഭ്യാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 44,000 ത്തിലധികം നിയമ ലംഘനങ്ങളാണ് ഒരാഴ്ചക്കിടെ കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ 17 മില്യണിലധികം പേര് ഉപയോഗിച്ച് വരുന്നുണ്ട്.
ആരാധനക്കെത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഇന്ന് മൂന്ന് പള്ളികള്‍ കൂടി താല്‍ക്കാലികമായി അടച്ചു. ഇത് വരെ 108 പള്ളികള്‍ അടക്കുകയും, 98 പള്ളികള്‍ അണുനശീകരണത്തിന് ശേഷം തുറന്ന് കൊടുക്കുകയും ചെയ്തു.
ഇത് വരെ 3,75,006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും, അതില്‍ 3,66,094 പേര്‍ക്കും ഭേദമായതായും, 6,461 പേര് മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
-
KERALA3 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA3 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA3 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA3 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA4 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍