Connect with us
Malayali Express

Malayali Express

കൊവിഡ് :കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര, അമരാവതിയില്‍ ലോക്ക് ഡൗണ്‍

INDIA

കൊവിഡ് :കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര, അമരാവതിയില്‍ ലോക്ക് ഡൗണ്‍

Published

on

മുബൈ : ഒരിടവേളയ്ക്ക് ശേഷം മഹാരാഷ്‌ട്രയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു.പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതു മുതലാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ തുടങ്ങിയത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൂനെ ഭരണകൂടം കര്‍ശന നടപടികളിലേക്ക് കടന്നു.

രാത്രി 11 മുതല്‍ രാവിലെ 6 വരെയുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.സ്‌കൂളുകളും കോളേജുകളും അടച്ചു. നാഗ്പുര്‍, അകോല, അമരാവതി, യവത്മല്‍, മുംബയ് എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. അമരാവതി ജില്ലയില്‍ ഇന്ന് രാത്രി 8 മണി മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്നു്‌അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,09,91,651 ആയി ഉയര്‍ന്നു. നിലവില്‍ 1,45,634 സജീവ കേസുകളുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

Continue Reading

Latest News