Connect with us
Malayali Express

Malayali Express

അമേരിക്ക ടു കേരള, മധുരിക്കുന്ന സര്‍പ്രൈസ് ഒരു ക്ലിക്കില്‍, അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്രദമായ പ്ലാറ്റ്‌ഫോം

USA

അമേരിക്ക ടു കേരള, മധുരിക്കുന്ന സര്‍പ്രൈസ് ഒരു ക്ലിക്കില്‍, അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്രദമായ പ്ലാറ്റ്‌ഫോം

Published

on

ജോയിച്ചന്‍ പുതുക്കുളം

അമേരിക്കന്‍ മലയാളികള്‍ക്ക് തങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് കേക്കുകള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. www.rosapple.com എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് ജന്മദിനം, വിവാഹം ആനിവേഴ്‌സറി തുടങ്ങി വിശേഷാവസരങ്ങളില്‍ കേരളത്തിലെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഓണ്‍ലൈന്‍ ആയി ഹോം മേഡ് കേക്കുകള്‍ സമ്മാനിക്കാന്‍ ഞൊടിയിടയില്‍ സാധിക്കും. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഓണ്‍ലൈന്‍ ബാങ്കിങ്ങോ ഉപയോഗിച്ച് പണം കൈമാറാം. ഇന്റര്‍നാഷണല്‍ ക്രെഡിറ്റുകാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്.

കേരളത്തില്‍ എവിടെയും ഹോം ഡെലിവറിയും ലഭിക്കും. ഡെലിവറി ആവശ്യമായ സമയത്തിനു രണ്ട് ദിവസം മുന്‍പ്ഓര്‍ഡര്‍ചെയ്യണം. ഡെലിവറി തിയതിയും സമയവും സന്ദേശവും ഒക്കെ രേഖപ്പെടുത്താനുള്ള സൗകര്യം സൈറ്റില്‍ ഉണ്ട്.

ഹോം ബേക്കിംഗ് ഒരു തൊഴിലായി മാറ്റാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് വലിയ അവസരമാണ് റോസാപ്പിള്‍ തുറന്ന് കൊടുത്തിരിക്കുന്നത്. നാല് പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം പതിനാലു ജില്ലകളില്‍നിന്നുമായി ആയിരത്തിലധികം ഹോം ബേക്കേഴ്സ് ഈ നെറ്റ് വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബേക്കിങ്ങില്‍ വൈദഗ്ധ്യവും FSSAI രജിസ്ട്രേഷനും ഉള്ളവരെയാണ് സപ്ലയര്‍മാരായി സൈറ്റില്‍ ചേര്‍ക്കുക. ഉയര്‍ന്ന ഗുണനിലവാരവും മികച്ച രുചിയും കൃത്യമായ ഡെലിവെറിയും ആണ് റോസാപ്പിള്‍ കസ്റ്റമേഴ്‌സിന് വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിലെ വീട്ടമ്മമാര്‍ക്കിടയില്‍ ഹോം ബേക്കിംഗ് ഒരു ട്രെന്‍ഡ് ആയി വളര്‍ന്നിരിക്കുകയാണ്. വീട്ടിലിരുന്ന് സ്വന്തമായി ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്നതും ബേക്കിങ്ങിനോടുള്ള ഇഷ്ടവുമാണ് ഭൂരിപക്ഷം സ്ത്രീകളെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ഹോം മേഡ് കേക്കുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടെങ്കിലും തദ്ദേശീയമായി ഉപഭോക്താക്കളെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.

എന്നാല്‍ rosapple.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നിലവില്‍ വന്നതോട് കൂടി കഥ മാറുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള കസ്റ്റമേഴ്‌സില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിച്ച് ഹോം ബേക്കേഴ്സിന് കൈമാറുന്ന രീതിയിലാണ് ഈ പ്ലാറ്റ് ഫോം പ്രവര്‍ത്തിക്കുന്നത്.

www.rosaaple.com എന്ന സൈറ്റ് കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും www.supplier.rosapple.com എന്ന സൈറ്റ് ഹോം ബേക്കേഴ്സിന് രജിസ്റ്റര്‍ ചെയ്യാനും ഉപയോഗിക്കാം.

കേരളത്തിലുടനീളമുള്ള ഹോംബേക്കേഴ്സിന്റെ ആവേശപൂര്‍വ്വമായ പിന്തുണ തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായും കൂടുതല്‍ ഹോംമേഡ് ഉല്പന്നങ്ങള്‍ ഉള്‍പ്പെടുത്തി പ്ലാറ്റ് ഫോം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും റോസ്ആപ്പിളിന്റെ അമേരിക്കയിലെ പാര്‍ട്ണര്‍ ജോളി ജോര്‍ജ് അറിയിച്ചു.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച റോസ്ആപ്പിളിനു ലോകമെമ്പാടുമുള്ള കസ്റ്റമേഴ്സ് നല്‍കിവരുന്ന പിന്തുണക്കു നന്ദി അറിയിക്കുന്നതായും ജോളി ജോര്‍ജ് അറിയിച്ചു.

വീഡിയോ കാണാം:
https://www.youtube.com/watch?v=HRuYocsY_QU&feature=emb_logo

Continue Reading

Latest News