Connect with us
Malayali Express

Malayali Express

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമുയര്‍ത്തി ജോക്കോവിച്ച്: മെദ്വദേവിനെ തകര്‍ത്ത് 18-ാം ഗ്രാന്‍ഡ്സ്ലാം

LATEST NEWS

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമുയര്‍ത്തി ജോക്കോവിച്ച്: മെദ്വദേവിനെ തകര്‍ത്ത് 18-ാം ഗ്രാന്‍ഡ്സ്ലാം

Published

on

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടമുയര്‍ത്തി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തകര്‍ത്താണ് ജോക്കോവിച്ച് 18-ാം ഗ്രാന്‍ഡ്സ്ലാം കിരീടമുയര്‍ത്തിയത്.

ഒരു മണിക്കൂറും 53 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് 7-5, 6-2, 6-2 എന്നീ സ്‌കോറില്‍ ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്.

ഓസ്ട്രേലിയനില്‍ ഓപ്പണിലെ ഒമ്പതാം കിരീടമാണ് ജോക്കോവിച്ച് ഉയര്‍ത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ജോക്കോ വീണ്ടും ഒപ്പം കൂട്ടി.

Continue Reading

Latest News