GULF
കോവിഡ് വ്യാപനം: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വ്യോമയാന മന്ത്രാലയം ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഞായറാഴ്ച തൊട്ട് വിദേശികള്‍ക്ക് പ്രവേശനം എന്ന തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കുകയായിരുന്നു.
ആഗോളതലത്തില്‍ കോവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയം വ്യോമയാനവകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദേശികള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം.
അതേസമയം സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് പ്രവേശനം നല്‍കും. കുവൈത്ത് മുസാഫിര്‍ എന്ന ആപ്പ് വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂവെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. റജിസ്റ്റര്‍ ചെയ്യാതെ വിമാനത്തില്‍ പ്രവേശിപ്പിക്കില്ല.
കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. സ്വദേശികളായ രോഗികള്‍, വിദ്യാര്‍ഥികള്‍, കുടുംബത്തോട് ഒപ്പം അല്ലാതെ എത്തുന്ന 18ല്‍ താഴെ പ്രായമുള്ള കുട്ടികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഒപ്പം വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് 14 ദിവസം ക്വാറന്റൈന് വീടുകളില്‍ മതിയാകും.
മറ്റുള്ളവര്‍ ഏഴു ദിവസം ഹോട്ടലിലും ഏഴു ദിവസം വീട്ടിലുമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച