Connect with us
Malayali Express

Malayali Express

ഇറാക്കിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

EUROPE

ഇറാക്കിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

Published

on

ബഗ്ദാദ്: ഇറാക്കിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയില്‍ നാല് റോക്കറ്റുകളാണ് വ്യോമ താവളത്തില്‍ പതിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് സലാഹ് എല്‍ ദിന്‍ പ്രവിശ്യയിലാണ് സംഭവം. വ്യോമ കേന്ദ്രത്തിന് സമീപ പ്രദേശത്താണ് റോക്കറ്റുകള്‍ പതിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

അമേരിക്കന്‍ പ്രതിരോധ കമ്ബനിയായ സാലിപോര്‍ട്ടിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നിടത്താണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റയാള്‍ അമേരിക്കന്‍ കമ്ബനിയിലെ ജീവനക്കാരനാണ്. ഇറാക്കിന്‍റെ എഫ്-16 പരിപാടികള്‍ക്ക് പിന്തുണ നല്‍കാന്‍ അമേരിക്കന്‍ കമ്ബനിയുടെ ആസ്ഥാനത്ത് 45 ജീവനക്കാരാണുള്ളത്.

Continue Reading

Latest News