GULF
അബൂദബിയില്‍ 53 പാര്‍ക്കുകളും കളിസ്ഥലങ്ങളും നിര്‍മിക്കും

അബൂദബി: തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി 53 പാര്‍ക്കുകളും കളിസ്ഥലങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നു. നഗരാതിര്‍ത്തിയിലെ പാര്‍ക്കുകള്‍ക്കായുള്ള വികസന പദ്ധതിയില്‍ 28 പാര്‍ക്കുകളും 23 ഗെയിമിങ് സൈറ്റുകളും ഉള്‍പ്പെടുന്ന പുതിയ പ്രോജക്ടുകളില്‍ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിെന്റ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നൂതന സാങ്കേതികവിദ്യകളാവും നടപ്പാക്കുക.
താമസക്കാരെ സംതൃപ്തിപ്പെടുത്താനും ജീവിതനിലവാരം ഉയര്‍ത്താനും കുടുംബങ്ങള്‍ക്ക് വിനോദ ഇടങ്ങള്‍ നല്‍കാനുമാണ് കൂടുതല്‍ പുതിയ പാര്‍ക്കുകളും വിനോദ സൗകര്യങ്ങളും നിര്‍മിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഷഖ്ബൂത്ത് നഗരത്തില്‍ നാല് പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.
അല്‍ ഫലാഹ്, അല്‍ ഷംഖ പ്രദേശങ്ങളിലെ ഗാര്‍ഡനുകളുടെ പുനര്‍നിര്‍മാണം ഉള്‍പ്പെടെ ഭാവിയിലെ പുതിയ ഉദ്യാന പദ്ധതികള്‍ സ്ഥാപിക്കാനുള്ള പഠനങ്ങളും നടക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ അല്‍ ബാഹിയ, അല്‍ ഷഹാമ പ്രദേശങ്ങളില്‍ മൂന്നുപാര്ക്കുകളും അല്‍ സദറില്‍ പൂന്തോട്ടവും കളിസ്ഥലവും സ്ഥാപിക്കും.
ബനിയാസ് പ്രദേശത്ത് മൂന്നു പാര്‍ക്കുകള്‍, ഷഖ്ബൂത്ത് സിറ്റിയില്‍ എട്ട്, അല്‍ ഷവാമെഖ്, അല്‍ മുഅസ് പ്രദേശങ്ങളില്‍ മൂന്ന്, അല്‍ വത്ബ, ബനിയാസ്, അല്‍ മുഅസാസ്, അല്‍ നഹ്ദ പ്രദേശങ്ങളില്‍ നാല്, അല്‍ ഷവമെഖ് പ്രദേശത്ത് മൂന്നു പാര്‍ക്കുകള്‍ വീതം നിര്‍മിക്കും.
ഇതിന് പുറമെ കുട്ടികളുടെ കളിസ്ഥലവും സ്ഥാപിക്കും.
മുസഫയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നാല് പൊതു പാര്‍ക്കുകളും 20 കളിസ്ഥലങ്ങളും കുട്ടികള്‍ക്കായി നിര്‍മിക്കും. അല്‍ ഫല ജില്ലയിലെ നാല് പാര്‍ക്കുകളും പദ്ധതികളില്‍ ഉള്‍പ്പെടും.
പുതിയ പ്രോജക്ടുകളില്‍ ഊര്‍ജ സംരക്ഷണത്തിനായി പൂര്‍ണമായും എല്‍.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിക്കുക. നൂതന ജലസേചന രീതികളും ഉപയോഗിക്കും.
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA7 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച