GULF
ഐഡെക്സിലേക്ക് സൈനിക ഉപകരണങ്ങളും വാഹനങ്ങളും: പ്രതിരോധ എക്സിബിഷന് നാളെ തുടങ്ങും

ടി.എ. അബ്ദുല്‍ സമദ്
അബൂദബി: നാഷനല്‍ എക്സിബിഷന് സെന്ററില്‍ ഞായറാഴ്ച ആരംഭിക്കുന്ന 15ാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനമായ ഐഡെക്സില്‍ പ്രതിരോധ, സുരക്ഷ, സാങ്കേതിക വ്യവസായങ്ങളിലെ വിദഗ്ധ കമ്ബനികള്‍ ഏറ്റവും നൂതനമായ സൈനിക ഉപകരണങ്ങളും വാഹനങ്ങളും പോര്‍വിമാനങ്ങളും പ്രദര്‍ശിപ്പിക്കും. ലോക രാജ്യങ്ങളിലെ പ്രതിരോധ സാങ്കേതികവിദ്യകള്‍ നേരില്‍ കണ്ടറിയാനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മാതാക്കള്‍, വിദഗ്ധര്‍, എക്സിബിറ്റര്‍മാര്‍ എന്നിവരുമായി ചര്‍ച്ചചെയ്യാനും പ്രദര്‍ശനം അവസരമൊരുക്കും.
കവചിത വാഹനങ്ങള്‍, വിദൂരമായി പൈലറ്റ് ചെയ്യാവുന്ന വാഹനങ്ങള്‍, ആളില്ലാ ഡ്രോണുകള്‍, വിവിധ മൊബൈല്‍ പരിശീലന സംവിധാനങ്ങള്‍, ആയുധ സിമുലേറ്ററുകള്‍, വിദൂര ആയുധ സ്റ്റേഷനുകള്‍, പോര് വിമാനങ്ങള്‍, വിവിധ ഉപയോഗങ്ങള്‍ക്കുള്ള കോംബാറ്റ് വാഹനങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള തോക്കുകള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും പുതിയ പ്രതിരോധ ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. ആശയവിനിമയ ഉപകരണങ്ങള്‍, റഡാറുകള്‍, ബോംബുകള്‍, പീരങ്കി, വെടിമരുന്ന്, രാത്രി കാഴ്ച നല്കുന്ന ഗോഗലുകള്‍, സൈനിക വസ്ത്ര മാതൃകകള്‍ എന്നിവ പ്രദര്‍ശന നഗരിയില്‍ സജ്ജമായിക്കഴിഞ്ഞു.
യു.എ.ഇയിലെ കവചിത വാഹനങ്ങളുടെ വിതരണക്കാരനായ അല്‍ ജുസൂര്‍ കമ്പനി റേതയോണ്‍ എമിറേറ്റ്സ്, റേതയോണ്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പേസ് എന്നിവയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. കരയിലും കടലിലും സഞ്ചരിക്കാവുന്ന കവചിത വാഹനം എഡ്ജ് ഗ്രൂപ്പിെന്റ പവലിയനില്‍ പ്രദര്‍ശിപ്പിക്കും.
-
KERALA3 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA3 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA3 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA3 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA4 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍