Connect with us
Malayali Express

Malayali Express

ഇന്ത്യ അടക്കം 35 രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് കുവൈറ്റ് നീക്കി : 14 ദിവസത്തെ ക്വറന്റീന്‍ നിര്‍ബന്ധം

GULF

ഇന്ത്യ അടക്കം 35 രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് കുവൈറ്റ് നീക്കി : 14 ദിവസത്തെ ക്വറന്റീന്‍ നിര്‍ബന്ധം

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള 35 രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഞായറാഴ്ച മുതല്‍ നേരിട്ട് കുവൈറ്റിലേക്ക് വരാന്‍ കഴിയും. ഇത് സംബന്ധിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

നേരത്തെ വിലക്കുണ്ടായിരുന്ന 35 രാജ്യങ്ങളെയും വിലക്കുള്ള പട്ടികയില്‍ നിന്നും ഹൈ റിസ്‌ക് പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാം. എന്നാല്‍ ഇവര്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനില്‍ കഴിയണം. ഇതിനായുള്ള തുക യാത്രക്കാരനില്‍ നിന്നും ഈടാക്കും. –

കുവൈറ്റ് മുസാഫിര്‍ വെബ് സൈറ്റ് വഴിയാണ് യാത്രക്കാര്‍ ഹോട്ടലിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനാണ് ഏര്‍പ്പെടുത്തുക. പിന്നീടുള്ള 7 ദിവസം ഇവര്‍ ഹോം ക്വറന്റീനില്‍ കഴിയണം. വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികള്‍, വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാര്‍ത്ഥികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വന്റീനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 14 ദിവസത്തെ ഹോം ക്വറന്റീനില്‍ കഴിയേണ്ടി വരും.

ഇതിനിടെ, യു എ ഇ അടക്കം 33 രാജ്യങ്ങളെ കൂടി ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ നല്‍കി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ ഇടത്താവളമാക്കി വരുന്നവര്‍ 7 ദിവസത്തെ കുവൈറ്റിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീന് പകരം 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനില്‍ കഴിയേണ്ടിവരും.

Continue Reading

Latest News