Connect with us
Malayali Express

Malayali Express

കെ.എസ്.യു സമരത്തിലെ അക്രമം ആസൂത്രിതം; സര്‍ക്കാരിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

KERALA

കെ.എസ്.യു സമരത്തിലെ അക്രമം ആസൂത്രിതം; സര്‍ക്കാരിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

Published

on

.

കെ.എസ്.യു സമരത്തിലെ അക്രമം ആസൂത്രിമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ വിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുന്നു. സമരക്കാര്‍ പൊലീസിനെ ആക്രമിച്ചത് എന്തിനാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില ദുഷ്ടമനസ്സുകളുടെ ഗൂഢാലോചനയാണ് കാരണമെന്നും അദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്.

ചിലര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് വിഷമമുണ്ട്. അതും കൊണ്ട് ഇരിക്കുകയേ അവര്‍ക്ക് വഴിയുള്ളൂവെന്നും അദേഹം പറഞ്ഞു. നേരത്തെ പ്ലാന്‍ ചെയ്തത് അനുസരിച്ച് പൊലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. അവര്‍ എന്ത് തെറ്റ് ചെയ്തു. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി അതിനെതിരെ സ്വഭാവികമായി പൊലീസുകാര്‍ പ്രതികരിച്ചു. അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കാമെന്നാണ് കരുതിയത്. എന്നാല്‍ പൊലീസ് ആത്മസംയമനം കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News